Apr 24, 2025

ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണം പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി


കോടഞ്ചേരി:
ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
 ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോസ് പൈക, ആന്റണി നീർവേലിൽ, നാസർ പി പി, ഫ്രാൻസിസ് ചാലിൽ,ബിജു ഓത്തിക്കൽ, ലിസി ചാക്കോ, ചിന്ന അശോകൻ, സിബി ചിരണ്ടായത്ത്, ഫ്രാൻസിസ് മുണ്ടാട്ടിൽ, ജോയ് മോളെ കുന്നേൽ,ബിബി തിരുമല, കുര്യാച്ചൻ വെള്ളാങ്കൽ, ജോൺ നെടുങ്ങാട്ട്, ദേവസ്യ പാപ്പാടി, സണ്ണി ചക്കിട്ട മുറി എന്നിവർ പങ്കെടുത്തു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only