Apr 13, 2025

'ഫുട്ബോളാണ് ലഹരി' ദ്വൈമാസ സമ്മർ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി.


മുക്കം:
വിദ്യാർത്ഥികളുടെ ശാരീരിക മാനസിക വികാസം വർദ്ധിപ്പിക്കുന്നതിനും അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുന്നതിനും കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂളിൽ ' ഫുട്ബോളാണ് ലഹരി' എന്ന പ്രമേയത്തിൽ സമ്മർ ഫുട്ബോൾ പരിശീലന കാമ്പിന് തുടക്കമായി. രണ്ടു മാസക്കാലം നീണ്ടു നിൽക്കുന്ന പരിശീലനം അരീക്കോട് ക്രസന്റ് അക്കാദമിയുമായി ചേർന്നാണ് നടത്തുന്നത്.

വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിക്കുന്നതോടൊപ്പം ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും കുട്ടികളിൽ നല്ല ചിന്തകൾ വളർത്തിയെടുക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.പി. ഷിഹാബ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റുഖിയ റഹീം, ടി.മധുസൂദനൻ , ഹെഡ്മാസ്റ്റർ വി.എൻ. നൗഷാദ്, അർച്ചന കെ, ഖദീജ നസിയ,മുഹമ്മദ് താഹ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only