തിരുവമ്പാടി; CH മുഹമ്മദ് കോയ എക്സലൻസി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് അവാർഡ് കൈതപ്പൊയിൽ പുറായിൽ EA മുഹമ്മദലിയുടെയും സുലൈഖ ടീച്ചറുടെ മകൻ EA താഹിർ അലിക്ക്.
ദമാം കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്.
തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എ മുഹമ്മദ് അവാർഡ് തുക കൈമാറി.
ദമാം കെഎംസിസി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സൈഫുദ്ദീൻ മുരിങ്ങംപുറായി യോഗം ഉദ്ഘാടനം ചെയ്തു.
കൈതപ്പൊയിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പൂത്തോട്ടിൽ അഷ്റഫ് അധ്യക്ഷനായി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.സി മുഹമ്മദ് ഹാജി വൈസ് പ്രസിഡണ്ട് ആർ.കെ മൊയ്തീൻ കോയ ഹാജി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.സി ശിഹാബ്,പുതുപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എം റംല അസീസ്,എലിക്കാട് ഏഴാം വാർഡ് പ്രസിഡണ്ട് ടി.കെ സുബൈർ ഹക്കീം എന്നിവർ പ്രസംഗിച്ചു.
കൈതപ്പൊയിൽ എട്ടാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ടി. ടി അഷ്റഫ് സ്വാഗതവും യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡണ്ട് കെ ടി ഇർഷാദ് നന്ദിയും പറഞ്ഞു.
Post a Comment