മുക്കം : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം.എസ്.എഫ് കുമാരനല്ലൂർ ശാഖ സമ്മേളനം കാലം മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് സി കെ കാസിം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് കെ.പി സൽമാൻ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മെഡി ഫെഡ് സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത ഷെബിൻ റോഷൻ സ്കൂൾ ഗെയിംസ് സംസ്ഥാന ജൂഡോ സ്വർണ മെഡൽ നേടിയ വസീം എ കെ എന്നിവരെ ആദരിച്ചു.മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ നിസാം കാരശ്ശേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് യൂനുസ് പുത്തലത്ത്, കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി എം സുബൈർ ബാബു എം.എസ്.എഫ് ഹരിത ജില്ല വൈസ് ചെയർപേഴ്സൺ റിൻഷ ഷെറിൻ എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഹർഷിദ് നൂറാംതോട് ജനറൽ സെക്രട്ടറി അലി വാഹിദ്, അഷറഫ് അലി, അബ്ദുൽ ബർറ് മാഷ്, യു.കെ അംജത്ഖാൻ, ടി.പി മമ്മുപ്പോക്കർ, അനീഷ് പള്ളിയാളി , സജാദ് കോട്ടയിൽ , എ .പി നിഹാദ്, മുബഷിർ മലാംകുന്ന് തുടങ്ങിയവർ സംസാരിച്ചു. ഷെബിൻ റോഷൻ സ്വാഗതവും ഒ. കെ റസൽ നന്ദി പറഞ്ഞു.
Post a Comment