Apr 29, 2025

മാനന്തവാടിയിൽ കർണാടക ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്


മാനന്തവാടി: വയനാട് മാനന്തവാടിയിൽ ക‍‍ർണാടക ആർടിസി ബസും ടൂറിസ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. മാനന്തവാടി കാട്ടികുളത്ത് വെച്ചാണ് അപകടമുണ്ടായത്. പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുക്കുകയാണ്.


ബാവലി മഖാം സന്ദർശിക്കാനെത്തിയ പെരിന്തൽമണ്ണയിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസും​ മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക ആർസിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. 25 ഓളം പേരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only