21/ 04 /2025 ന് ചേർന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ, ഭൂരിപക്ഷം നഷ്ടമായ കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി രാജിവെക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു, ഇന്ന് രാവിലെ 11 മണിക്ക് ചേർന്ന് സാധാരണ യോഗം 20 അജണ്ടകളാണ് ഉണ്ടായിരുന്നത്, യോഗം തുടങ്ങുമ്പോൾ തന്നെ ഇടതുപക്ഷത്തിന്റെ എട്ടു മെമ്പർമാരും, ഉണ്ടായിരുന്നുഎന്നാൽ യുഡിഎഫിന്റെ 5 മെമ്പർമാർ മാത്രമാണ് എത്തിയിരുന്നത്,രണ്ട് അജണ്ടകൾ ഭൂരിപക്ഷ തീരുമാനപ്രകാരം എൽഡിഎഫ് മെമ്പർമാർ പറഞ്ഞ പ്രകാരം തീരുമാനമെടുത്ത ശേഷം, രണ്ട് ഭരണസമിതി അംഗങ്ങൾ കൂടി എത്തിയെങ്കിലും യുഡിഎഫ് ഭരണസമിതി അംഗങ്ങളുടെ എണ്ണം 7 മാത്രമായിരുന്നു, മൂന്ന് യുഡിഎഫ് മെമ്പർമാർ ഭരണ സമിതി യോഗത്തിൽ പങ്കെടുത്തില്ല, ഇതോടെ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ആവുകയായിരുന്നു, തുടർന്നുള്ള എല്ലാ അജണ്ടയും എൽഡിഎഫ് മെമ്പർമാർ തീരുമാനിച്ച പ്രകാരം നടപ്പിലാക്കേണ്ടിവന്നു, തൃക്കടമണ്ണ തൂക്കുപാലം പൊളിച്ചുമാറ്റാൻ 58000 അനുവദിക്കാനും, മാർച്ച് 31നും മുമ്പ് നികുതി അടച്ച് തീർക്കാത്ത വർക്ക് 25% ഫൈൻ അടപ്പിക്കുവാനുള്ള അജണ്ടയും എൽഡിഎഫ് മെമ്പർമാരുടെ തീരുമാനപ്രകാരം ഫൈൻ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു,ഇന്ന് ഭരണസമിതി യോഗത്തിന് മുമ്പാകെ വന്ന 20 അജണ്ടയും, എൽഡിഎഫ് മെമ്പർമാർ ജനോപകാരപ്രദമായ രൂപത്തിൽ തീരുമാനമെടുക്കുകയായിരുന്നു,യോഗത്തിലിരുന്ന പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് ഉൾപ്പെടെ യോഗ നടപടികൾ നിയന്ത്രിക്കാൻ ആവാതെ, ഇടതുപക്ഷ മെമ്പർമാരുടെ തീരുമാനം അനുസരിക്കേണ്ടി വന്നത് കൗതുകകരവും, അതിലേറെ യുഡിഎഫ് മെമ്പർമാർ തമ്മിലുള്ള വാക്കേറ്റവും എല്ലാം ഇന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അരങ്ങേറി,ഭരണസമിതി യോഗത്തിന് ശേഷംഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ മെമ്പർമാർ പ്രകടനവും ധാരണയും നടത്തി കെ ശിവദാസൻ അധ്യക്ഷനായി കെ പി ഷാജി,എം ആർ സുകുമാരൻ,കെ കെ നൗഷാദ്, ജിജിത സുരേഷ്, ഇ പി അജിത്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവരാണ് യുഡിഎഫ് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട പ്രതിഷേധിച്ചത്.
Post a Comment