തോട്ടുമുക്കം:തോട്ടുമുക്കം – മരംഞ്ചാട്ടി റോഡിൽ ചുണ്ടത്തുംപൊയിൽ റാട്ടപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന താഹിർ -സൗജത്ത് ദമ്പതികളുടെ മകൻ റിസ്വാൻ(21) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്.തോട്ടുമുക്കത്ത് നിന്നും മരംഞ്ചാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർശയിൽ വരികയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ഉടൻ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Post a Comment