Apr 18, 2025

പതിനെട്ടാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്. ദുഃഖവെള്ളിയാഴ്ച അവർ വീണ്ടും ഒന്നുചേർന്നു… കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവർക്ക് സഹായമാകാൻ.


കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറാൻ ആരംഭിച്ചു. 18 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളവും, നാരങ്ങാ വെള്ളവും, തണ്ണി മത്തനും വിതരണം ചെയ്യുന്ന കോടഞ്ചേരിയിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ് ഇത്തവണയും പതിവ് തെറ്റിക്കാതെ ഒന്നുചേർന്നു.

ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച ക്ലബ്ബ് അവർ വർഷങ്ങളായി തുടർന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തിൽ ഉണ്ടായിരുന്നു. കേരളത്തിലും, കേരളത്തിന്‌ പുറത്തും ഉള്ള അംഗങ്ങൾ പതിവുപോലെ ഒന്നുചേർന്ന് രാവിലേ 6 മണി മുതൽ സേവനത്തിൽ പങ്കാളികളായി.. ക്ലബ്ബിലെ അംഗങ്ങൾ ചേർന്ന് സാധാരണ ദുഃഖവെള്ളിയാഴ്ച അതിരാവിലെ നാരങ്ങ പിഴിഞ്ഞ് വാഹനത്തിൽ ആക്കി ചുരത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു മൂന്ന് വർഷം മുൻപ് വരെ പതിവ്. എന്നാൽ ഇത്തവണയും നാരങ്ങ വേണ്ടെന്ന് ക്ലബ് മെമ്പേഴ്സ് ഒന്നിച്ചുകൂടി തീരുമാനമെടുത്തു. ഇതിനുള്ള തയ്യാറെടുപ്പുകൾ ആഴ്ചകൾക്ക് മുൻപേ തുടങ്ങി.

തണ്ണിമത്തൻ ആവശ്യാനുസരണം മുറിച്ചു നൽകുക എന്ന ഉദ്ദേശവുമായി കോടഞ്ചേരിയിൽ നിന്ന് രാവിലെ ആറ് മണിക്ക് ഇവർ യാത്രതിരിച്ചു. അഞ്ച് കിന്റൽ തണ്ണിമത്തൻ ആണ് ഈ ആവശ്യത്തിനായി ഇവർ കൈവശം കരുതിയിരുന്നത്. എല്ലാ വർഷവും തുടർന്നുവരുന്ന പ്രവർത്തി ഇനിയുള്ള വർഷങ്ങളിലും തുടരും എന്ന നിലപാടിലാണ് ഇവർ. ക്ലബ്ബിലെ സജീവമായിരുന്ന ചില അംഗങ്ങൾ ഇപ്പോൾ ജോലി ആവശ്യത്തിനായി വിദേശത്താണെങ്കിലും ആഴ്ചകൾക്ക് മുമ്പേ തന്നെ പ്രവർത്തന പുരോഗതികളിൽ പങ്കാളികളാവുകയും, പൂർണ്ണ സഹകരണ മനോഭാവത്തോടെ ഒന്നുചേർന്ന് പ്രവർത്തിക്കുകയായിരുന്നു. ക്ലബ്ബിന്റെ അഭ്യൂദയ കാംക്ഷികളായ മറ്റു സുഹൃത്തുക്കളും സഹായവുമായി കൂടെ ചേർന്നു.

ഈ വർഷം നിബു മുതുപ്ലാക്കൽ, ഷാജി തറപ്പിൽ, ജിന്റോ കിഴക്കേൽ, മിഥുൻ ആയത്തുപാടത്ത്, ആൽവിൻ വലിയമറ്റം, ജിയോ ആയത്തുപാടത്ത്,  നിതിൻ വടക്കേൽ,  എന്നിവരാണ് ദുഃഖവെള്ളിയാഴ്ചയിലെ പ്രവർത്തനങ്ങൾക്ക് കോടഞ്ചേരിയിൽ നിന്നും നേതൃത്വം കൊടുത്തത്. ഇന്ത്യക്ക് വെളിയിലുള്ള മറ്റ് അംഗങ്ങൾ ഇവർക്ക് ആശംസകളും ആവശ്യത്തിനുള്ള സഹായ സഹകരണങ്ങളുമായി കൂടെ  ഉണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only