Apr 2, 2025

കോടഞ്ചേരി മണ്ഡലം കമ്മിറ്റി ടൗണിൽ രാപ്പകൽ സമരം ആരംഭിച്ചു


കോടഞ്ചേരി:ലഹരി മാഫിയുടെ അക്രമത്തിനും കൊലപാതകത്തിനും നിസംഗത പാലിക്കുന്ന സർക്കാർ നയത്തിനെതിരെ,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും അധികാരവും വെട്ടിക്കുറച്ച സർക്കാർനയത്തിനെതിരെ,ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,
 ഇ എസ് ഐ ബഫർസോൺ വിഷയങ്ങളിൽ ഒളിച്ചുകളി അവസാനിപ്പിച്ച് വന്യമൃഗ ശല്യത്തിൽ ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി ടൗണിൽ രാപ്പകൽ സമരം ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.

 യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോയി അടയ്ക്കാപാറ മുഖ്യപ്രഭാഷണം നടത്തി.

 കെപിസിസി മെമ്പർ ഹബീബ് തമ്പി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് ട്രഷറർ അബൂബക്കർ മൗലവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, യുഡിഎഫ് കൺവീനർ ജയ്സൺ മേനാകുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, കെഎം ബഷീർ, ജോർജ് എം തോമസ് മച്ചുകുഴി, അബ്ദുൽ കഹാർ,ബിജു ഓത്തിക്കൽ, ഫ്രാൻസിസ് ചാലിൽ, ആനി ജോൺ ആഗസ്തി പല്ലാട്ട്, ആന്റണി നീർവേലിൽ, സിബി ചിരണ്ടായത്ത്, സൂസൻ വർഗീസ്, റെജി തമ്പി, ചിന്നാ അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ. എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only