തിരുവനന്തപുരം: 15 വയസ്സുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്ന പരാതിയില്‍ വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരേ പോക്സോ കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു. കോവളത്തെ റിസോര്‍ട്ടില്‍വെച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയാണ് മുകേഷ് എം. നായര്‍ പെണ്‍കുട്ടിക്കു നേരെ അതിക്രമം നടത്തിയത്. പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ പോലിസ്, കേസില്‍ അന്വേഷണം ആരംഭിച്ചു.
Post a Comment