ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ രക്ഷപ്പെട്ട മലയാളികൾ. ജീവിതത്തിലിതുവരെ കാണാത്തതും കേക്കാത്തതുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് കേരളഹൗസിലെത്തിയ മലയാളികൾ മീഡിയവണിനോട് പറഞ്ഞു.
'പഹൽഗാമിലുണ്ടായിരുന്ന ജനങ്ങളാണ് ഞങ്ങളെ രക്ഷിച്ചത്. വെടിയൊച്ച കേട്ടതോടെ അവിടെയുണ്ടായിരുന്നവർ ഞങ്ങൾക്ക് ചുറ്റുംനിന്ന് സുരക്ഷയൊരുക്കി.അവരാണ് ഞങ്ങളെ രക്ഷിച്ചത്.വലിയ ശബ്ദം കേട്ടപ്പൾ തന്നെ ഞങ്ങൾ അവിടന്ന് രക്ഷപെട്ടു,വെടിയൊച്ചയാണെന്ന് പിന്നീടാണ് മനസിലായത്'..തിരിച്ചെത്തിയവരുടെ വാക്കുകളിൽ ആശ്വാസവും ഭീതിയും നിറഞ്ഞിരുന്നു.
'നാഷണൽഹൈവേ ബ്ലോക്ക് ചെയ്തതുകൊണ്ട് 16 മണിക്കൂർ യാത്ര ചെയ്താണ് ജമ്മു റെയിൽവെ സ്‌റ്റേഷനിലേക്ക് എത്തുന്നത്.രാവിലെ അഞ്ചരമണിക്ക് ഇറങ്ങിയിട്ട് ഭക്ഷണമൊന്നും കഴിച്ചിരുന്നു. രാത്രി 9 മണിക്കാണ് ജമ്മു റെയിൽവെ സ്‌റ്റേഷനിലെത്തിയത്. ദുർഘടം പിടിച്ച വഴികളിലൂടെയാണ് ഞങ്ങൾ വന്നത്. വരുന്ന വഴികളിലെല്ലാം പ്രദേശവാസികൾ സഹായിക്കാനായി ഉണ്ടായിരുന്നു. ബൈസരണിൽ നൂറുക്കണക്കിന് മലയാളികളുണ്ടായിരുന്നു. ഭീകരാക്രമണത്തിന് ശേഷം വല്ലാത്തൊരു അവസ്ഥയായിരുന്നു.'രക്ഷപ്പെട്ടവർ പറഞ്ഞു.
'പഹൽഗാമിൽ കണ്ടുമുട്ടിയ ജനങ്ങളെല്ലാം ഭീകരവാദത്തിന് എതിരാണ്. സ്വന്തം നാട് സമാധാനത്തിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവിടുത്തെ ജനങ്ങൾ.. അവിടുത്തെ ജനങ്ങളെ ചേർത്തുപിടിക്കേണ്ടതുണ്ട്. ശ്രീനഗറിൽ എല്ലായിടത്തും സൈനികരെ കാണാം.എന്നാൽ പഹൽഗാമിൽ ഒരു സൈനികനെപ്പോലും കണ്ടില്ലെന്നും ഇവർ പറയുന്നു. എന്നാൽ ഭീകരാക്രമണം നടന്ന് പെട്ടന്ന് തന്നെ സൈന്യം അവിടെ എത്തിയിരുന്നു'.സുരക്ഷാവീഴ്ച ഉണ്ടായോഎന്ന് സംശയിക്കുന്നതായി പഹല്‍ഗാമില്‍ നിന്ന് തിരിച്ചെത്തിയ മലയാളികള്‍ പറഞ്ഞു.
കടപ്പാട് :മീഡിയ വൺ
Post a Comment