Apr 2, 2025

പി ടി അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ചു


മുക്കം: സാമൂഹിക പ്രവർത്തകനും, സി. പി. ഐ (എം) കറുത്തപറമ്പ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പാറത്തരിപ്പയിൽ പി.ടി. അഹമ്മദിന്റെ നിര്യാണത്തിൽ കറുത്തപറമ്പിൽ വെച്ച് ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. കേരള കർഷകത്തൊഴിലാളി യൂണിയൻ പഞ്ചായത്ത് ഭാരവാഹിയായിരുന്ന അദ്ദേഹം കാരശ്ശേരി കൾച്ചറൽ അസോസിയേഷൻ ഭാരവാഹിയും, കാരശ്ശേരി എച്ച് എൻ സി കെ എം യു പി സ്കൂൾ പി.ടി.എ കമ്മിറ്റി അംഗവുമായിരുന്ന. കോളനി നിവാസികൾക്കും, പാവപ്പെട്ടവർക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും മറ്റും പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒട്ടനവധി സമര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ആവശ്യത്തേക്കാൾ മറ്റുള്ള പ്രശ്നങ്ങൾക്കാണ് അദ്ദേഹം ഊന്നൽ നൽകിയിരുന്നത്. കറുത്തപറമ്പ് തെക്കുവ ജുമാ മസ്ജിദ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും പരിഹാരം കാണുന്നതിന് ശ്രമിക്കുകയും ചെയ്തിരുന്നു. 

ചടങ്ങിൽ എൻ. ശ്രീനിവാസൻ ആധ്യക്ഷത വഹിച്ചു.
കെ.പി.രാജൻ അനുശോചന പ്രേമേയം അവതരിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും, സിപിഎം നേതാവുമായ കെ. പി.ഷാജി, എം.ടി. അഷ്‌റഫ്‌, കെ.പി. മുഹമ്മദ് മാസ്റ്റർ, ഇസ്മായിൽ മേച്ചീരി, പി.കെ.സി. മുഹമ്മദ്‌ മാസ്റ്റർ, അഡ്വ. കൃഷ്ണകുമാർ, ജി. അബ്ദുൽ അക്ബർ, കെ.പി. വാസു, ടി. പി. സിറാജുദ്ദിൻ, ടി.പി. മുഹമ്മദ്, കെ.പി ഉണ്ണിക്കുട്ടി, കെ.പി. അബ്ദുറഹിമാൻ, അബ്ദുൽ കരീം പെരിലക്കാട് എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only