മുക്കം: കെ.എം.സി.സി കോഴിക്കോട് ജില്ലാ ദമ്മാം കമ്മിറ്റിയുടെ സി. എച്ച്. മുഹമ്മദ് കോയ എക്സലന്‍സി ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് പത്താം വാർഡിൽ കാരാളിപറമ്പ് പിലാശ്ശേരി ക്കുന്നത്ത് അബ്ദുള്‍ അസീസ് - ഖൈറുന്നീസ ദമ്പതികളുടെ മകൾ ഹാദിയ ആണ് സ്കോളര്‍ഷിപ്പിന് അർഹയായത്. സ്കോളർഷിപ്പ് തുകയായ പതിനായിരം രൂപ കെ എം സി സി ജില്ലാ ഓർഗനൈസിങ് സെക്രട്ടറി റിയാസ് പെരുമണ്ണ കൈമാറി. തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ്, വനിതാ ലീഗ് പഞ്ചായത്ത് ട്രഷറർ റജീന പൈക്കാട്ടിൽ, വാർഡ് ജനറൽ സെക്രട്ടറി എ കെ അബ്ബാസ് മാസ്റ്റർ,
സിപി ബീരാൻകുട്ടി, കെ മുഹമ്മദ് ബഷീർ, കെ വി നവാസ്, അഹമ്മദ് മഹബൂബ് പെഴുങ്ങാട്ടിൽ , റിഷാദ് പരവരി എന്നിവര്‍ സംബന്ധിച്ചു.
Post a Comment