Apr 9, 2025

വലിയകൊല്ലി അങ്ങാടിയിൽ സ്ഥാപിച്ച ലോ മാസ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി


കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024/2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വലിയകൊല്ലി അങ്ങാടിയിൽ സ്ഥാപിച്ച ലോ മാസ് ലൈറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ സൂസൻ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ സ്വാഗതം പറഞ്ഞു. ജയ കേരള  വായനശാല പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ, വിൽസൺ തറപ്പിൽ, മുരളി ടി, ബെന്നി കുളങ്ങരത്തൊട്ടി, ജെയിംസ് അഴകത്ത്,അന്നക്കുട്ടി ദേവസ്യ, സണ്ണി പുറപ്പുഴ എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only