മുക്കം - മനുഷ്യ സ്നേഹത്തിലൂന്നിയും, ബഹുസ്വരത ശക്തിപ്പുടുത്തിയുമുള്ള രാഷ്ട്രീയമാണ് വർത്തമാന കാലം നമ്മോട് ആവശ്യപ്പെടുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ ഇത് ഉൾകൊള്ളാൻ തയ്യാറാവണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് ശുദ്ധീകരണം അനിവാര്യമായിരിക്കുന്നു. മനുഷ്യരെ വിഭജിക്കാനും അവർക്കിടയിൽ വെറുപ്പ് പടർത്താനും ചില രാഷ്ട്രീയ പാർട്ടികൾ തന്നെ നേതൃത്വം നൽകുന്നത് ആശങ്കജനകമാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ മുസ്ലിം ലീഗിന് രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണെന്നും തങ്ങൾ പറഞ്ഞു.
കുമാരനെല്ലൂർ മേഖലയിൽ മുസ്ലിം ലീഗ് കമ്മിറ്റി ആരംഭിക്കുന്ന ശിഹാബ് തങ്ങൾ ആബുലൻസ് സർവീസിന്റെ താക്കോൽ ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവീസ് കോഡിനേറ്റർ യു കെ അംജത് ഖാൻ താക്കോൽ ഏറ്റു വാങ്ങി. സംഘാടക സമിതി ചെയർമാൻ യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു.
മുസ്ലിം സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു, മുസ്ലിം നിയോജക മണ്ഡലം പ്രസിഡന്റ് സി കെ കാസിം, ജനറൽ സെക്രട്ടറി പി ജി മുഹമ്മദ്, സെക്രട്ടറി എ കെ സാദിഖ്, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം ടി സൈത് ഫസൽ,നിസാം കാരശ്ശേരി, കെ കോയ, ഇ എ നാസർ, ഗസീബ് ചാലൂളി,അലി വാഹിദ്, അമീന ബാനു, ടി വി സൈഫുദ്ധീൻ, എം ടി മുഹ്സിൻ, കെ എം അഷ്‌റഫലി, ചതുക്കൊടി മുഹമ്മദ് ഹാജി, എം പി കെ അബ്ദുൽ ബർ,യു കെ ഷഫീഖ്,നൗഫൽ ഫൈസി, അസീസ് ഒളകര,പി ടി സുബൈർ,പി ടി ഹുസ്സൻ, മുബശ്ശിർ കെ സംസാരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ ടി പി ജബ്ബാർ സ്വാഗതവും കൺവീനർ അയ്യൂബ് നടുവിലേടത്തിൽ നന്ദിയും പറഞ്ഞു.
Post a Comment