കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ 1981 എസ്എസ്എൽസി ബാച്ച് തേൻകനി 2025 എന്ന പേരിൽ കോടഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ കൂട്ടായ്മ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു . കുടുംബങ്ങളിൽ മാതാപിതാക്കൾ ഒറ്റപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടഞ്ചേരി എച്ച് എസ് എസ് പ്രിൻസിപ്പാൾ വിജോയ് തോമസ് മുഖ്യസന്ദേശം നൽകി. വാർഡുമെമ്പറും സഹപാഠിയുമായ ലിസി ചാക്കോ സഹപാഠിയായ സിസ്റ്റർ ജോളി റോസ് എന്നിവർ ആശംസയർപ്പിച്ചു.ബാച്ച് കമ്മിറ്റി പ്രസിഡണ്ട് മാത്യു റ്റി. റ്റി അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആദരിച്ചു അദ്ധ്യാപകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. സെക്രട്ടറി പോൾ. പി. വർഗ്ഗീസ്, സ്വാഗതവും ഷിവിച്ചൻ പൂക്കൊമ്പിൽ നന്ദിയും പറഞ്ഞു. പ്രൈംസൺ. കെ,ജോസ് വി. ജെ, ടോമി മാത്യു, ഷാജു പാലത്തുങ്കൽ,സാബു ജോസഫ്; ഷൈല ആൻ്റോ,മോളി കുര്യാക്കോസ്, സരസ്വതി വി.എൻ, രുഗ്മിണി കെ.കെ, സുബൈദ കെ.എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തോമസ് വി.പി പ്രസിഡണ്ടായും,ഡോ. പോൾ. പി.വർഗ്ഗീസ് സെക്രട്ടറിയായും ഷൈല ആൻ്റോ ഖജാൻജിയായും 19 അംഗ കമ്മിറ്റി പുതുതായി തിരഞ്ഞെടുത്തു.
Post a Comment