മുക്കം: മുക്കം മുൻസിപ്പാലിറ്റിയിലും കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത് നിരവധി സ്ഥലങ്ങളിൽ വൻ വൃക്ഷങ്ങൾ കാറ്റിൽ കട പൊഴികി വീണു കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് ഭാഗത്ത് വൻ മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു മുക്കം ഫയർ ആൻഡ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ ഗതാഗതം പുനസ്ഥാപിച്ചു. നെല്ലിക്കാപറമ്പ് മാട്ടുമുറി ഭാഗത്തും വൻ മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചിരുന്നു ഇലക്ട്രിക് ലൈനിന്റെ മുകളിൽ വീണ മരങ്ങൾ മണിക്കൂറുകൾ എടുത്താണ് മുറിച്ചുമാറ്റിയത്. നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളാണ് ഇവിടങ്ങളിലെല്ലാം മുറിഞ്ഞു വീണത് വൈദ്യുതി പുനസ്ഥാപിക്കാൻ ജീവനക്കാർ രാത്രി വൈകിയും ശ്രമം നടത്തി.പല സ്ഥലങ്ങളിലും എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയും,എന്റെ മുക്കം സന്നദ്ധസേനയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി.
Post a Comment