കൂടരഞ്ഞി : പള്ളിയുടെ ഇടവക വികാരിയായി വന്ന് കുടരഞ്ഞിയിലെ നാനാജാതി മതസ്ഥരുടെ ഇടയിൽ ജനകീയനായി മാറിയ റോയി അച്ഛൻ 10 വർഷങ്ങൾക്ക് ശേഷം ഇന്ന് പുതിയ കർമ്മപഥത്തിലേ യ്ക്ക് മാറുകയാണ്.
പുതിയ കൂടരഞ്ഞിയുടെ ശില്പി ആയിട്ടായിരിക്കും അദ്ദേഹം ഇനി അറിയപ്പെടുക.
കൂടരഞ്ഞിയിൽ ഒരു പുതിയ പള്ളി പണിയുക എന്നുള്ള ദൗത്യവും ഏറി അദ്ദേഹം ആരോഗ്യവാനായി ആയിരുന്നു എത്തിയത്. എന്നാൽ പള്ളിപണിയുടെ കാലയളവിൽ ഉണ്ടായ എല്ലാ പ്രതിസന്ധികളെയും മറികടന്ന് നല്ലൊരു പള്ളിയും അങ്കണവും അതിനോട് അനുബന്ധിച്ച് സ്കൂളും, സ്കൂളിൻ്റെ കമാനവും പള്ളി കോമ്പൗണ്ടിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്നതിൽ അദ്ദേഹം ഏറെ പങ്കു വഹിച്ചു.
LKG മുതൽ പ്ലസ് 2 വരെ ഒരു കുടക്കീഴിൽ കൊണ്ട് വന്ന് മനോഹരമായ, ഹൈടെക്കായ ഒരു ക്യാമ്പസ് ആക്കി തീർക്കുവാൻ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിന് സാധിച്ചു.
ദീർഘവീക്ഷണത്തോടൊപ്പം അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്ന ഒരു സ്കൂൾ മാനേജർ കൂടി ആയിരുന്നു അച്ചൻ.
ചെറുപ്പക്കാരനായി ആരോഗ്യവാനായി വന്ന അച്ചൻ തൻ്റെ ആരോഗ്യം എല്ലാം കൂടരഞ്ഞി പള്ളിയ്ക്ക് ആയി നൽകി ആണ് പോകുന്നത് എന്നത് ഏറെ വേദനാജനകമാണ്. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്നുള്ളതിന് റോയി അച്ഛൻ ഒരു മാതൃകയാണ്
എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കുന്ന രീതിയിലാണ് പ്രൗഢഗംഭീരമായ പള്ളി പൂർത്തിയാക്കിയിരിക്കുന്നത്. പള്ളിയോടൊപ്പം കുടരഞ്ഞിക്കാരുടെ ജനഹൃദയങ്ങളിൽ റോയി അച്ചൻ എന്നുമുണ്ടാകും
പാരീസ് എന്ന നഗരത്തിൽ ഈഫൽ ടവർ പണിതപ്പോൾ ഏറെ എതിർപ്പുകളും പ്രതിസന്ധികളും പ്രക്ഷോഭങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാരീസ് എന്ന നഗരം അറിയപ്പെടുന്നത്
അതെ ഈഫൽ ടവറിന്റെ പേരിലാണ് .
അതുപോലെതന്നെയാണ് കൂടരഞ്ഞി പള്ളിയുടെ പേരിലാണ് കൂടരഞ്ഞി എന്ന പട്ടണം ഇനി അറിയപ്പെടുക.
കൂടരഞ്ഞി എന്നത് ഒരു വികാരമാക്കി മാറ്റുവാനും പ്രിയപ്പെട്ട റോയി അച്ചന് സാധിച്ചിട്ടുണ്ട്. ആത്മാഭിമാനത്തോടെ, ചാരിതാർത്ഥ്യത്തോടെ തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി പൂർത്തിയാക്കി അദ്ദേഹത്തിന് പുതിയ കർമ്മ പഥത്തിലേയ്ക്ക് മടങ്ങാം.
Post a Comment