കോടഞ്ചേരി:പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടി കുളിക്കാൻ ഇറങ്ങിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ റഹീസ് സഹിഷാദ് ( 20) ആണ് വെള്ളത്തിൽ മുങ്ങിയത്.
കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ അബ്ബാസിൻ്റെ മകനാണ്.
കൂടെയുള്ളവരും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Post a Comment