കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ ഇറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് ഷെഹഷാദ് (20) ആണ് മരിച്ചത്.
പത്തംഗ സംഘം 5 ബൈക്കുകളിൽ ആണ് ഇവിടേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തി ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കടലുണ്ടി നഗരത്തെ പെട്രോൾ പമ്പ് ജീവനക്കാരനാണ്.
ഇതുവരെ പതങ്കയത്ത് പൊലിഞ്ഞത് 25 ജീവനുകളാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് എൻ ഐ റ്റി വിദ്യാർത്ഥി രേവന്ത് (21) ഇവിടെ മുങ്ങി മരിച്ചിരുന്നു. നാട്ടുകാരും പഞ്ചായത്തും പല മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് ഇവിടെ സഞ്ചാരികൾ എത്തുന്നത്.
ഇവിടെ അടിയന്തരമായി ലൈഫ് ഗാർഡുകളെ നിയമിക്കുക,പുഴയിലേക്ക് ഇറങ്ങാനുള്ള മാർഗം അടയ്ക്കുക, കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകൾ പുഴയുടെ ഇരുകരകളിലും പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നിവയാണ് പ്രദേശവാസികൾക്ക് പറയാനുള്ളത്.
Post a Comment