സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ,കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അലൻ ഷിജോയടക്കമുള്ള കേരള ടീം ഒന്നാം സ്ഥാനം നേടി.
മെയ് 8 മുതൽ 10 വരെ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ച് നടത്തിയ ഫെഡറേഷൻ കപ്പ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിലാണ് കേരളം ജേതാക്കളായത്.വിപിൻ സോജനാണ് കേരള സോഫ്റ്റ് ബേസ്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകൻ.മികച്ച വിജയം കരസ്ഥമാക്കി കേരള ടീമിൻ്റെ അഭിമാന താരമായ വിദ്യാർത്ഥിയെ സ്കൂൾ മാനേജ്മെൻ്റ്,പി.ടി.എ & സ്റ്റാഫ് പ്രത്യേകം അഭിനന്ദിച്ചു.
Post a Comment