കോടഞ്ചേരി: കേന്ദ്ര- കേരള സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) കോഴിക്കോട് ജില്ല പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് കർഷക തൊഴിലാളികളുടെ വിവിധ അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ട് നയിക്കുന്ന ജില്ല സമര വാഹന പ്രചരണ ജാഥയ്ക്ക് ഡി.കെ.ടി.എഫ് കോടഞ്ചേരി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ വച്ച് സ്വീകരണം നൽകി ഉദ്ഘാടനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ആർ.ഷഹീൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വി. ടി. സുരേന്ദ്രൻ (ഡി.കെ.ടി.എഫ്) സംസ്ഥാന സെക്രട്ടറി), കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
സണ്ണി കാപ്പാട്ടുമല എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡി. കെ. ടി. എഫ്. ജില്ല വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് പെരുമ്പള്ളിൽ, കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഫസൽ പാലങ്ങാട്, ന്യൂനപക്ഷ നിയോജക മണ്ഡലം പ്രസിഡൻ്റ് സേവ്യർ കുന്നത്തേട്ട്, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ബാബു പട്ടരാട്ട്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സജി നിരവത്ത്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷിജു കൈതക്കുളം, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ആലിവേലിൽ, ബൂത്ത് പ്രസിഡന്റ് ബാലകൃഷ്ണൻ തീക്കുന്നേൽ, മിനി സണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡി.കെ.ടി.എഫിൻ്റെ കോടഞ്ചേരി മണ്ഡലം സെക്രട്ടറി തങ്കമണി തീക്കുന്നേൽ സ്വാഗതവും പ്രസിഡന്റ് ബേബിച്ചൻ വട്ടുകുന്നേൽ അദ്ധ്യക്ഷതയും വഹിച്ചു.
ജാഥാ ക്യാപ്റ്റൻ ഡി.കെ.ടി.എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാടിൻ്റെ മറുപടി നന്ദി പ്രസംഗത്തിൽ... കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമാക്കുക, പെൻഷൻ തുക 5000 രൂപയാക്കി ഉയർത്തുക, അധിവർഷാനുകൂല്യം 2025 വരെ മുഴുവൻ തുകയും കൊടുത്തു തീർക്കുക, ക്ഷേമനിധി പ്രതിമാസ അടവ് ആനുപാതികമായി സർക്കാർ വിഹിതം ഉയർത്തുക, ഭൂനികുതി സെസ്സ് കർഷക തൊഴിലാളി ആനുകൂല്യങ്ങൾക്കായി മാറ്റിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, കാട്ടുമൃഗ ശല്യംമൂലമുള്ള തൊഴിൽ നഷ്ടം പരിഹരിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിച്ചുകൊണ്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തി കൊണ്ടും ആഞ്ഞടിച്ചു സംസാരിച്ചു.
Post a Comment