May 14, 2025

ജീവൻരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.


കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന പതങ്കയം സംരക്ഷണ സമിതിക്ക് പതങ്കയത്തെത്തുന്ന വിനോദസഞ്ചാരികളുടെ ജീവൻ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ലൈഫ് ജാക്കറ്റുകൾ ലൈഫ് ബോയ് കയർ വിസിലുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ,ചാൾസ് തയിൽ , ചിന്ന അശോകൻ, സിസിലി ജേക്കബ്, പതങ്കയം സംരക്ഷണ സമിതി പ്രവർത്തകരായ വിൽസൺ തറപ്പിൽ, ബിജു ഓത്തിക്കൽ എന്നിവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only