May 28, 2025

കയാക്കിംഗ് മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:റഫീഖ് തോട്ടുമുക്കം,പി ചന്ദ്രബാബു, ഷിദ ജഗദ് എന്നിവർക്ക് പുരസ്കാരം


തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവലിനോടുനുബന്ധിച്ച് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കേരള സംസ്ഥാന ടൂറിസം വകുപ്പിൻ്റെ വേൾഡ് വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിൻ്റെ 2024 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ മാധ്യമ പുരസ്ക്‌കാരവിഭാഗത്തിൽ മികച്ച കാമറാമാൻ പുരസ്‌കാരം മുക്കത്തെ സി.ടിവിയുടെ വിഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കം അർഹനായി. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാരായി ദേശാഭിമാനിയുടെ ലേഖകൻ പി.
ചന്ദ്രബാബു,മലയാള മനോരമയുടെ ലേഖകൻ വി മിത്രൻ എന്നിവരെയും മികച്ച ന്യൂസ് ഫോട്ടോഗ്രാഫർമാരായി മലയാള മനോരമയുടെ അബൂ ഹാഷിം,സജീഷ് ശങ്കർഎന്നിവരെയും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാരായി മീഡിയവൺ ന്യൂസിന്റെ ഷിദ ജഗത്, ലിഡിയ ജേക്കബ്,ജനം ടിവിയുടെ ദിസ്ന് സുരേഷിനെയും തിരഞ്ഞെടുത്തു. മികച്ച ക്യാമറാമാൻമാരായി സി.ടിവി യുടെ റഫീഖ് തോട്ടുമുക്കത്തിന് പുറമെ,മീഡിയ വൺ ന്യൂസ് സഞ്ജു പൊറ്റമ്മൽ എന്നിവരെയും തിരഞ്ഞെടുത്തു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only