കൂടത്തായി : കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്നു ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാൻ്റിനെതിരെ ഇരുതുള്ളി പ്പുഴ ജനകീയ സമര സമിതി 94 ദിവസമായി നടത്തി കൊണ്ടിരിക്കുന്ന സമരം വിജയം കണ്ടു. അമ്പലമുക്കിലും ഫ്രഷ് കട്ട് പ്ലാൻ്റിന് സമീപവുമായി രണ്ട് സമരപന്തലായിരുന്നു ജനകീയ സമര സമിതി നിർമ്മിച്ചിരുന്നത് - രാത്രിയോ പകലോ ഇല്ലാതെ ഫ്രഷ് കട്ടിൻ്റെ ദുർഗന്ധത്തിനും കമ്പനിയിൽ ഒഴുക്കുന്ന മലിന ജലത്തിലും പൊറുതിമുട്ടിയ അയ്യായിരത്തോളം ആളുകളായിരുന്നു ഇതിൻ്റെ ഇരകളായിട്ടുള്ളത്. സമരം വിജയിച്ചതിൻ്റെ ഭാഗമായി ഇന്ന് വ്യാഴം വൈകുന്നേരം 5 മണിക്ക് താമരശ്ശേരിയിൽ ആഹ്ലാദപ്രകടനം നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു
Post a Comment