May 4, 2025

കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പതാക ദിനം ആചരിച്ചു


നെല്ലിപ്പൊയിൽ: കത്തോലിക്കാ കോൺഗ്രസ്സിന്റെ 107 ആം ജന്മദിനം പതാക ദിനമായി മഞ്ഞുവയൽ യൂണിറ്റ് ആചരിച്ചു.ഷിന്റോ കുന്നപ്പള്ളിയിൽ
പതാക ഉയർത്തി.

കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഡയറക്ടർ ഫാദർ ജോർജ് കറുകമാലിയിൽ, മേഖലാ പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ, സെക്രട്ടറി ജോയ് മൂത്തേടത്ത്,യൂത്ത് വിംഗ് രൂപതാ സമിതി അംഗം ലൈജു അരീപ്പറമ്പിൽ, കെസിവൈഎം മേഖല സെക്രട്ടറി ഷാരോൺ പേണ്ടാനത്ത്, പാരീഷ് സെക്രട്ടറി ഡോ ഷൈജു ഏലിയാസ്,ഡെല്ലീസ് കാരിക്കുഴി,ബിനോയ്‌ തുരുത്തിയിൽ,കെ എൽ ജോസഫ്,ബേബി ആലവേലിയിൽ, റോയ് തൂങ്കുഴിയിൽ,ബിജു പഞ്ഞിക്കാരൻ,ബിനി പത്തായക്കുഴി,ഗ്രെസ്സി പല്ലാട്ട്, സിന്ധു വട്ടെക്കാട്ട്, രാജേഷ് കുന്നത്ത്,ഷെല്ലി തോട്ടുപുറം,തോമസ് തടത്തേൽ,ഷാജി തേക്കുംകാട്ടിൽ,അൽഫോൻസ് വെർണ്ണൂർ,ഉഷ പേണ്ടാനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

മെയ്‌ 18 ന് പാലക്കാട് വച്ച് നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിലും സമുദായ ശാക്തീകരണ റാലിയിലും യൂണിറ്റ് അംഗങ്ങൾ പങ്കെടുക്കാൻ തീരുമാനിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only