തിരുവനന്തപുരം : തിരുവനന്തപുരം നവപ്രതിഭ സാഹിത്യ വേദിയുടെ കാവ്യശ്രേഷ്ഠ പുരസ്‌കാരം കോടഞ്ചേരി , തെയ്യപ്പാറ സ്വദേശിനി ശ്രീമതി സുമ രവിക്ക് ലഭിച്ചു.മെയ് 24 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന വാർഷികാഘോഷ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം എം. ആർ ഗോപകുമാർ പുരസ്‌കാരം സമ്മാനിച്ചു.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി മലയാള സാഹിത്യ ലോകത്ത് ഇടം പിടിച്ച സുമ രവി നിരവധി കവിതകൾ എഴുതുകയും, പല ബുക്കുകളിലുമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങൾ മുമ്പ് കരസ്ഥമാക്കിയിട്ടുണ്ട്.സ്വന്തമായി പ്രകാശനം ചെയ്ത " ഇതൾ വിരിയും മുൻപ് " എന്ന കവിത സമാഹാരത്തിനാണ് കാവ്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകയായ സുമ രവി സാഹിത്യ - കലാ മേഖലകളിലും ഇടം പിടിച്ചിട്ടുണ്ട്. പരേതനായ സുരേന്ദ്രൻ - ഷൈലജ ദമ്പതികളുടെ മകൾ ആണ്. സഹോദരൻ : സുധീഷ് കുമാർ. ഭർത്താവ് : രവി സി. വി. മക്കൾ : അനഘ രവി , അചൽ കൃഷ്ണ രവി.
Post a Comment