മോഹൻലാൽ നായകനായ തുടരും എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. നടന്‍ ബിനു പപ്പുവിന് വിദ്യാര്‍ഥിയാണ് വീഡിയോ അയച്ചു നല്‍കിയത്. നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് എം രഞ്ജിത്ത് അറിയിച്ചു.
തെളിവും പരാതിയും ലഭിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്നത് സാമൂഹിക ദ്രോഹമാണ്. നിരവധി തവണ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമ തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്ന വേളയിലാണ് വ്യാജ പതിപ്പ് പുറത്തായത്.
വ്യാജ പതിപ്പ് കണ്ട ഒരാൾ അറസ്റ്റിൽ. ട്രെയിനിൽ ഇരുന്ന് സിനിമയുടെ വ്യാജ പതിപ്പ് കണ്ട ഒരാളാണ് തൃശ്ശൂരിൽ പിടിയിലായത്. ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ തൃശൂരിലെത്തിയതാണ് ഇയാൾ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Post a Comment