ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ രോഗികളിൽ ഫിസിയോതെറാപ്പി ആവശ്യമായവർക്ക് അവരുടെ വീടുകളിൽ ചെന്ന് സൗജന്യമായി ചെയ്തു കൊടുക്കുന്ന മാതൃക പദ്ധതിക്ക് തുടക്കമായി.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും കെ.എം സി.ടി ഫിസിക്കൽ മെഡിസിൻ& റീഹാബിലിറ്റേഷൻ വിഭാഗവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഫിസിയോതെറാപ്പിയുടെ കൂടുതൽ സേവനങ്ങൾ ആവശ്യമുള്ള രോഗികൾക്ക് കെ.എം സി.ടി. ആശുപത്രിയിൽ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കുന്നതിനും ഈ പദ്ധതിയുടെ ഭാഗമായി അവസരം ലഭിക്കും. ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഫിസിയോതെറാപ്പി ആവശ്യമായ രോഗികൾക്ക് ഇത് ഏറെ ആശ്വാസമേകും.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൈമുന കടുക്കാഞ്ചേരി നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ അദ്ധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ,കെ കൃഷ്ണദാസ്, റുക്കിയ റഹീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സമാൻ ചാലൂളി, കെ കോയ, എം ടി അഷ്‌റഫ്, സലാം തേക്കുംകുറ്റി, അബൂബക്കർ നടുക്കണ്ടി, പി. കെ അബ്ദുൽ ഖാദർ മെഡിക്കൽ ഓഫീസർ നന്ദകുമാർ, പാലിയേറ്റീവ് നേഴ്സ് സുബൈദ കലയത്ത്, കെഎംസിടി സി ഇ ഒ ഡോക്ടർ പി എം റമീസ്, മാർക്കറ്റിംഗ് മാനേജർ നവീൻ കുര്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അശ്വതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Post a Comment