May 26, 2025

മഴ കനക്കുന്നു; കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട് മഴ കനക്കുന്ന സാഹചര്യത്തിൽ നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.


കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അതേസമയം, തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന തിരമാലകളുണ്ടാകുമെന്നും അപകട മേഖലയിൽ കഴിയുന്നവർ മാറി താമസിക്കണെമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ബംഗാൾ ഉൾക്കടലിലും നാളെയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് -തീരങ്ങളിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് കേരളതീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഇന്ന് 10 ജില്ലകളിലെ അങ്കണവാടി, ട്യൂഷൻ സെന്‍റർ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only