തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടേയും , വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരുടേയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീമായ ടാസ്ക് ഫോഴ്സ് അംഗങ്ങളുടേയും സംയുക്ത യോഗം ചേർന്നു.
ഷോക്കേറ്റ് മരണമടഞ്ഞ സഹോദരങ്ങളായ നിതിൻ ബിജു, ഐവിൻ ബിജു എന്നിവരുടെ വിയോഗത്തിൽ മൗനം ആചരിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ 4 കേന്ദ്രങ്ങളിലായി മഴമാപിനികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുള്ളതനിന്നും നടപ്പു പദ്ധതിയിൽ കാലാവസ്ഥ നിരീക്ഷണ സ്റ്റേഷൻ ഉൾപ്പെടെ സ്ഥാപിക്കുന്നതിന് പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ളതുമാണെന്ന് അധ്യക്ഷൻ പ്രസിഡണ്ട് അറിയിച്ചു.
വീണ്ടുമൊരു ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ടെന്നും ആയതിന് വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ സേവനം അനിവാര്യമാണെന്നും വിശദീകരിച്ചു.
കോടഞ്ചേരി, നെല്ലിപ്പോയില് , കൂടത്തായി വില്ലേജ് ഓഫീസർമാർ, KSEB , ഫയർ ഫോഴ്സ്, റവന്യൂ , പോലീസ് വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻ്റുകൾ സ്വീകരിക്കേണ്ട സത്വരനടപടികളെ ക്കുറിച്ച് സംസാരിച്ചു .
പൊതുജനങ്ങൾക്ക് ഗ്രാമ പഞ്ചായത്തിൽ അടിയന്തിരഘട്ടത്തിനായി ബന്ധപ്പെടുന്നതിന് കൺട്രോൾ റൂം തുറക്കുന്നതിനു തീരുമാനിച്ചു.
മീറ്റിംഗിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീലാ അസീസ്, ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വനജ വിജയൻ, റോസിലി മാത്യു, റിയനസ് സുബൈർ, സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈതുങ്ങൾ, ചാൾസ് തയിൽ, ഷാജി മുട്ടത്ത്, ബിന്ദു ജോർജ്,ചിഹ്ന അശോകൻ, ഷാജു ടിപി തെന്മല, വാസുദേവൻ ഞാറ്റുകലയിൽ, റീന സാബു സെക്രട്ടറി സീനത്ത് k എന്നിവർ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചു.
Post a Comment