May 31, 2025

ഇരുവഴിഞ്ഞി പുഴയിൽ കോഴിയിയുടെ അറവ് മാലിന്യം തള്ളി സി സി ടി വി ദൃശ്യം ലഭിച്ചു


മുക്കം: ഇന്ന്
31/5/2025 പുലർച്ചെ
ഇരുവഴിഞ്ഞി പുഴയിൽ കോഴിയിയുടെ അറവ് മാലിന്യം തള്ളിയ വാഹനത്തിന്റെയും
മാലിന്യം തട്ടാൻ സഹായികളായി എത്തിയ സ്ത്രീ ഉൾപ്പടെ ഉള്ളവരുടെയും സി സി ടി വി ദൃശ്യം ലഭിച്ചു

മുക്കം അരീക്കോട് പാലത്തിന് സമീപത്തുനിന്നും ചോണാട് പോവുന്ന റോഡരികിലെ ഇരുവഴിഞ്ഞി
പുഴയിലാണ് മാലിന്യം തള്ളിയത്

പുലർച്ചെ 3:37 യോടെ സ്കൂട്ടറിൽ ഒരു സ്ത്രീയും പുരുഷനും. മുക്കം പാലത്തിന് സമീപം ഉള്ള
പുഴയോരം കഞ്ഞികടയുടെ അരികിൽ
എത്തുകയും തൊട്ടുപുറകേ മാലിന്യവുമായി വന്ന ലോറി വരികയും സ്ത്രീയെ അവിടെ നിർത്തി സ്കൂട്ടറിൽ വന്ന ആൾ മാലിന്യവുമായി വന്ന ലോറിയിൽ കയറി പോയി മാലിന്യം തട്ടിയതിന് ശേഷം 4:20 ത്തോടെ തിരിച്ചു വന്ന സ്കൂട്ടറിൽ കയറി പോവുന്ന സി സി ടി വി ദൃശ്യമാണ് ലഭിച്ചത് മുക്കം പോലീസ് കാരശ്ശേരി പഞ്ചായത് സ്ക്രട്ടറി എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ള
നടപടികൾ ആരംഭിച്ചു.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DKToq4CBqjM/?igsh=MTh0MjQ1MzJ3aWljNw==

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only