കോടഞ്ചേരി:നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് വിൽസൺ തറപ്പേലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡിയിൽ ഐക്യകണ്ടേന പ്രസിഡണ്ടായി സാബു അവന്നൂരിനെയും സെക്രട്ടറിയായി ജിനേഷ് കുര്യനെയും ട്രഷററായി ജിജി കരുവിക്കടയിലിനേയും തെരഞ്ഞെടുത്തു.
തുടർന്ന് പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നെല്ലിപ്പൊയിൽ വോയിസ്ക ചാപ്റ്ററിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ ലഹരി ഉപയോഗത്തെപ്പറ്റി ബോധവൽക്കരണം നടത്താനും സ്പോർട്സ് ആണ് ലഹരി എന്ന ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.
Post a Comment