May 12, 2025

വ്യക്തി അധിക്ഷേപത്തിനും കള്ള പ്രചരണത്തിനെതിരെ, സിപിഐഎം നേതൃത്വത്തിൽ വല്ലാത്തയ് പാറയിൽ നടന്ന പ്രതിഷേധ പൊതുയോഗം,നടത്തി


മുക്കം:വ്യക്തി അധിക്ഷേപത്തിനും കള്ള പ്രചരണത്തിനെതിരെ, സിപിഐഎം നേതൃത്വത്തിൽ വല്ലാത്തയ് പാറയിൽ നടന്ന പ്രതിഷേധ പൊതുയോഗം, ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശിവദാസൻ, മാന്ത്ര വിനോദ്,പി എൻ ഷീബ, മിനി കണ്ണങ്കര, എം പി രാമകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു, മനോജ് കണിച്ചിമേൽ അധ്യക്ഷനായി, ബ്രാഞ്ച് സെക്രട്ടറിമാരായ സനീഷ്, ഉനൈസ്, യുപി മരക്കാർ, സുധീഷ്, ബിജുൻ എന്നിവർ നേതൃത്വം നൽകി, ഗ്രാമപഞ്ചായത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ, എൽഡിഎഫ് നേതൃത്വത്തിൽ വാർഡ് തലത്തിൽ നടന്ന ധർണയിൽ എൽഡിഎഫ് നേതൃത്വം ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി പറയാൻ എന്ന വ്യാജേന യുഡിഎഫ് വല്ലത്തായി പാറയിൽ നടത്തിയ പൊതുയോഗത്തിൽ കോൺഗ്രസിന് വേണ്ടി സംസാരിച്ചയാൾ സിപിഎം നേതൃത്വത്തിലെ സഖാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് സമയം ചിലവഴിച്ചത്, തെരുവ് വിളക്കുകൾ കത്തിക്കാത്തത്, കടുത്ത വേനൽക്കാലം ആയിട്ടും കുടിവെള്ളം വാഹനങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കാത്തത് വൈദ്യുത ശ് മശാനവും, ടേക്ക് എ ബ്രേക്കും, നശിപ്പിക്കുന്നതിലും, പഞ്ചായത്തിൽ സർക്കാർ അനുവദിച്ച ആറ് കോടി രൂപ ലാപ്സ് ആക്കിയതിലും, ഗ്രാമീണ റോഡുകൾ തകർച്ച നേരിടുന്നതിലും, ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്നതിലും, എല്ലാം പ്രതിഷേധിച്ചുകൊണ്ടാണ് എൽഡിഎഫ് വാർഡ് തലത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചത്, എന്നാൽ ഇക്കാര്യത്തിൽ മറുപടി പറയാൻ ഇല്ലാത്ത മുഖം നഷ്ടപ്പെട്ട യുഡിഎഫ് ഭരണസമിതി അതിന്റെ നേതാക്കളും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിന്റെ നേതൃത്വത്തെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെയായിരുന്നു പ്രതിഷേധ പൊതുയോഗം, ഇത്തരം വ്യക്തി അധിക്ഷേപങ്ങൾ തുടർന്നാൽ ശക്തമായ ഭാഷയിൽ തന്നെ മറുപടി പറയുമെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only