May 20, 2025

മാലിന്യമുക്ത മഴക്കാലം (ഹെൽത്തി മൺസൂൺ)


മുക്കം: മാലിന്യമുക്ത മഴക്കാലം എന്ന എൻ എസ് എസ് സംസ്ഥാന പരിപാടിയുടെ ഭാഗമായി ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ എസ് കെ സ്മൃതിമന്ദിരവും മുളങ്കാടും ശുചീകരിച്ചു. കോരിച്ചൊരിയുന്ന മഴയത്തായിരുന്നു അവർ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പെറുക്കിയത്. മഴക്കാലത്ത് പടരുന്ന പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും നടത്തി. പരിപാടി ബഹുസ്വരം ചെയർമാൻ സലാം കാരമൂല ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നസീറ കെവി, ദേവികജിതേഷ്, അഹമ്മദ് ഉവൈസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only