May 26, 2025

ഷോക്കേറ്റ് മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്


കോടഞ്ചേരി : ഇന്നലെ വൈകിട്ട് ഷോക്കേറ്റ് മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന് നടക്കും.




 വീടിനടുത്തുള്ള തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണാണ് സഹോദരങ്ങളായ രണ്ടു കുട്ടികൾ മരിച്ചത്.

 കോടഞ്ചേരി ടൗണിലെ മത്സ്യ വ്യാപാരി ബിജുവിന്റെ മക്കളായ നിധിൻ ബിജു (14) ഐവിൻ ബിജു (11) എന്നിവരാണ് മരിച്ചത്.
മെഡിക്കൽ കോളേജിലെ തുടർനടപടികൾക്ക് ശേഷം
ഉച്ചയ്ക്ക് 1:30ന് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം
ഉച്ചകഴിഞ്ഞ് 2:30ന്, കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

 വീടിനു സമീപത്തുള്ള തോട്ടിൽ കുളിക്കുന്നതിനിടയിൽ ശക്തമായ മഴയിലും കാറ്റിലും തോടിന് സമീപത്തെ തേക്കുമരം ചെരിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണു. തുടർന്ന് വൈദ്യുതി ലൈൻ  തോട്ടിലേക്ക് പൊട്ടിവീണാണ് കുട്ടികൾക്ക് ഷോക്കേറ്റതെന്ന് സമീപവാസികൾ പറയുന്നു.

സമീപത്ത് ഉണ്ടായിരുന്ന കുട്ടികൾ വീട്ടിൽ ഓടിയെത്തി വിവരം പറഞ്ഞ ശേഷമാണ് നാട്ടുകാർ ഓടിക്കൂടിയത്. ഉടൻതന്നെ കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിധിൻ. ഐവിൻ കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും ആണ്.

മാതാവ് ഷീബ 
സഹോദരി നിധിന


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only