ജുബൈൽ : കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പനക്കോട് റുബീന 35 ആണ് മരണപ്പെട്ടത് ,ദമ്മാമിലെ ജുബൈൽ എസ് എം എച് കമ്പനി ജീവനക്കാരനായ ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദിന്റെ ഭാര്യയാണ് .
കുട്ടികളെ സ്കൂളിൽ അയച്ചു വീട്ടിൽ വിശ്രമിക്കുമ്പോൾ ഹൃദയാഘാതം മൂലം വീട്ടിൽ മരിച്ചു കിടക്കുന്നതായിട്ടാണ് കാണപ്പെട്ടത്.
മക്കൾ :അംജദ് അബ്ദുൽ മജീദ് (ഇന്ത്യൻ സ്ക്കൂൾ ജുബൈൽ ),
അയാൻ അബ്ദുൽ മജീദ് (പ്രൈവറ്റ് സ്‌കൂൾ )
പിതാവ് : കരിമ്പനക്കോട് അബൂബക്കർ ,മാതാവ് : റംല
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത് .
നാട്ടിൽ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾക്കായി നൗഷാദ് തിരുവനന്തപുരം ,സലാം പഞ്ചാര എന്നിവർ രംഗത്തുണ്ട്.
Post a Comment