തിരുവമ്പാടി : KSRTC തിരുവമ്പാടി ഓപ്പറേറ്റിംഗ് സെന്ററിൽ സ്പെയർ ബസുകളുടെയും മെക്കാനിക്കൽ സ്റ്റാഫിന്റയും കുറവ് മൂലം ദിനം പ്രതി രൂക്ഷമായ യാത്രാദുരിതം പേറുകയാണ് മലയോര ജനത.
കോവിഡിന് ശേഷം നിർത്തി വെച്ച വരുമാനമുള്ള നല്ല സർവീസുകൾ ഒന്നും നിലവിൽ ഓപ്പറേറ്റ് ചെയ്യുന്നില്ല.
നിലവിൽ 39 ഷെഡ്യൂൽ ഓപ്പറേറ്റ് ചെയ്യേണ്ട സ്ഥലത്ത് ദിവസവും 5മുതൽ 10 വരെ ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇത് മൂലം KSRTC ബസുകൾ മാത്രം സർവീസുകൾ നടത്തുന്ന തിരുവമ്പാടി -ആനക്കാംപൊയിൽ, തിരുവമ്പാടി -കക്കാടംപൊയിൽ -നായാടംപൊയിൽ, തിരുവമ്പാടി -പൂവാറംതോട് -കല്ലംപുല്ല്, മുക്കം -പാറത്തോട് -തോട്ടുമുക്കം റൂട്ടിൽ ബഡുകൾ ഇടയ്ക്കിടയ്ക്ക് മുടങ്ങാറുണ്ട്. മറിപ്പുഴ-മുത്തപ്പൻ പുഴ -ആനക്കാംപൊയിൽ,പൂവാറംതോട്-കല്ലംപുല്ല്,ഫാത്തിമ എസ്റ്റേറ്റ് -പാറത്തോട്-തോട്ടുമുക്കം, കൂമ്പാറ -കക്കാടംപൊയിൽ-നായാടംപൊയിൽ റൂട്ടുകളിൽ ബസുകൾ മുടങ്ങിയാൽ വിദ്യാർഥികളും കുടിയേറ്റ കർഷകരും കിലോമീറ്ററോളം കാൽ നടയായി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.
കോവിഡിന്റെ മറവിൽ സർവീസ് നിർത്തിവെച്ച 10.20 തിരുവമ്പാടി -തോട്ടുമുക്കം സ്റ്റേ,
06.00കോഴിക്കോട് -തോട്ടുമുക്കം,07.20 കല്ലംപുല്ല്, ആനക്കാംപൊയിൽ -ബത്തേരി, തിരുവമ്പാടി -മൂന്നാർ, തിരുവമ്പാടി -പാലക്കാട്, തിരുവമ്പാടി -ഈരാറ്റുപേട്ട,തിരുവമ്പാടി -കോട്ടയം,
തോട്ടുമുക്കം -കാസറഗോഡ് സർവീസുകൾ ഇത് വരെയും പുനരാരംഭിക്കുവാനുള്ള നടപടി ഉണ്ടായിട്ടില്ല.
*ബസ് ജീവനക്കാരുടെ കുറവ് എന്ന വ്യാജേന സ്ഥിരമായി "ഹോളിഡേ ക്യാൻസലേഷൻ " എന്ന നടപടി മൂലം ദിനം പ്രതി നല്ല വരുമാനമുള്ള സർവീസുകളും മുടക്കുന്ന പ്രവണതയും തിരുവമ്പാടി KSRTC യിൽ ഉണ്ട്*.
എരുമേലി ഡിപ്പോയുടെ ആനക്കാംപൊയിൽ, മാനന്തവാടി ഡിപ്പോയുടെ ആനക്കാംപൊയിൽ സർവീസുകളും കോവിഡിന്റെ മറവിൽ സർവീസ് നിർത്തിയവയാണ്.
ഈ വിഷങ്ങൾ പരാമർശിച്ചു കൊണ്ട് തോട്ടുമുക്കം മലയോര മേഖല KSRTC ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ ഗതാഗത വകുപ്പ് മന്തി, KSRTC CMD എന്നിവർക്ക് രേഖാമൂലം നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
തിരുവമ്പാടി KSRTC ഓപ്പറേറ്റിംഗ് സെന്റർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തന്ന വാക്ക് പാലിക്കണമെന്നും മലയോര മേഖല KSRTC ഫോറം ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ ആവശ്യപ്പെട്ടു
Post a Comment