ആനയാംകുന്ന് : ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു കൊണ്ട് വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് ടീം. കേരള സർക്കാർ പുറത്തിറക്കിയ *തുടി* കോറിയോ ഗ്രാഫി ചലഞ്ചിൽ പങ്കെടുത്ത് എൻ എസ് എസ് വോളണ്ടിയേഴ്സ് നൈറ നജൂം & ടീം കോറിയോഗ്രഫി അവതരണം സ്കൂൾ ഗ്രൗണ്ടിൽ നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ , ലഹരി വിരുദ്ധ ആശയം കൈമാറുന്ന നിശ്ചല ദൃശ്യം, ഇൻഫൊ വാൾ പ്രസൻ്റേഷൻ എന്നീ പ്രോഗ്രാമുകൾ അവതരിപ്പിച്ചു കൊണ്ടുള്ള തിരുവമ്പാടി ക്ലസ്റ്റർ തല ഉദ്ഘാടന ചടങ്ങിന് ആനയാംകുന്ന് ഹയർ സെക്കണ്ടറി സ്കൂൾ ആതിഥേയത്വം വഹിക്കുകയായിരുന്നു. പ്രോഗ്രാം ഓഫീസർ നസീറ കെ വി സ്വാഗതമാശംസിച്ച പരപാടിയിൽ പ്രിൻസിപ്പാൾ ലജ്ന പി.പി അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു. തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതീഷ് ടി പ്രോഗ്രാം ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ, എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർ ഡോ.ഷോബു രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഫരീദ എം.ടി ,എച്ച് എസ് എസ് വേളം കോട് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിൻസി , എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. നീലേശ്വരം ഹയർ സെക്കണ്ടറി ,വേളംകോട് ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നും എത്തിച്ചേർന്ന എൻ എസ് എസ് വൊളണ്ടിയേഴ്സ് പ്രതിനിധികളും കൂടി ഒത്തു ചേർന്നപ്പോൾ ഇത്തവണത്തെ ലഹരിവിരുദ്ധ ദിന പ്രോഗ്രാമിന് മാറ്റ് കൂടി. എൻ എസ് എസ് വേളണ്ടിയർ നൈറ നജൂം പ്രോഗ്രാമിന് ഔദ്യോഗികമായി നന്ദി അറിയിച്ചു സംസാരിച്ചു കൊണ്ട് ഔദ്യോഗിക ചടങ്ങിന് വിരാമമിട്ടു.
TEAM NSS
UNIT 22
VMHMHSS ANAYAMKUNNU
Post a Comment