Jun 10, 2025

എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും നോട്ട് ബുക്ക് വിതരണവും നടത്തി


മുക്കം, കാരശ്ശേരി പഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും നോട്ട് ബുക്ക് വിതരണവും നടത്തി
ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു, ഒന്നാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ആബിദ് കുമാരനെല്ലൂർ അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് വീച്ചി, എ പി ഉമ്മർ, മുഹമ്മദ് കലകൊമ്പൻ, യൂസഫ് തെക്കേടത്ത്, സനിൽ അരീപ്പറ്റ, റോസമ്മ തടപ്പറമ്പ്, അബു പട്ടാമ്പി,സി ബഷീർ, ഹുസൈൻ തടപ്പറമ്പിൽ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only