Jun 17, 2025

എ പ്ലസുകാർക്ക് മാത്രമല്ല; വാർഡിലെ മുഴുവൻ വിജയികൾക്കും സ്നേഹാദരവ്നൽകി വല്ലത്തായിപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റി


മുക്കം:കാരശ്ശേരി 
വലത്തായിപ്പാറ ' എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ ഫലം പുറത്ത് വന്നതോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ തിരഞ്ഞ് പിടിച്ച് ആദരിക്കുന്ന തിരക്കിലാണ് ജനപ്രതിനിധികളും ക്ലബുകളും വിവിധ സംഘടനകളും കലാ, കായിക, സാംസ്കാരിക രംഗത്തുള്ളവരും._

_എന്നാൽ എപ്ലസുകാരെ മാത്രമല്ല, തൻ്റെ വാർഡിൽ നിന്ന് ഈ വർഷം എസ് എസ് എൽ സി, 2 പരീക്ഷ വിജയിച്ച മുഴുവനാളുകൾക്കും എൻ. എം.എം.എസ്, യു.എസ്.എസ്, എൽ എസ് എസ് നേടിയ മുഴുവൻ കുട്ടികൾക്കും സ്നേഹാദര മൊരുക്കിയിരിക്കുകയാണ് വല്ലത്തായിപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റി ചടങ്ങിൽ വാർഡ്
മെമ്പർ അഷ്‌റഫ് തച്ചാറമ്പത്ത് അദ്ധ്യക്ഷം വഹിച്ചു
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലുളി
ഉദ്ഘാടനം ചെയ്തു
ശ്രീ വളപ്പൻ മുഹമ്മദ് രവി കെ എം ഉസ്മാൻ P സുബ്രമണ്യൻ മുജീബ് മാഷ് അഹമ്മദ്കുട്ടി T
എന്നിവർ ആശംസ അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only