Jun 20, 2025

വായനാദിനാചരണം


ചുണ്ടത്തുപൊയിൽ:ചുണ്ടത്തുപൊയിൽ ഗവൺമെൻറ് യുപി സ്കൂളിൽവായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂളിലെ മുൻ HM ശ്രീ .രാജു ജോസഫ് വായനാദിന പരിപാടികളുടെയുംവിദ്യാരംഗം ക്ലബ്ബിന്റെയും ഉദ്ഘാടനം നിർവഹിച്ചു.മുൻ അധ്യാപികയും റിട്ടയേഡ് HM ഉം ആയ ശ്രീമതി. ആൻസി ജോസഫ് അമ്മ വായനപദ്ധതിയുടെ ഉദ്ഘാടനവും ക്ലാസ്സ് ലൈബ്രറി വിതരണ ഉദ്ഘാടനം മുൻ അധ്യാപിക ശ്രീമതി. പുഷ്പറാണി ജോസഫും നിർവഹിച്ചു.പരിപാടിയിൽ ഹെഡ്മാസ്റ്റർ അജിത് കുമാർ ടി .പി സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് ശ്രീ മുജീബ് റഹ്മാൻ അധ്യക്ഷനായ ചടങ്ങിന് സീനിയർ അസിസ്റ്റൻറ് ശ്രീമതി സിനി കൊട്ടാരത്തിൽ നന്ദിയും പറഞ്ഞു.അധ്യാപകരായ സനദ് ,സുരേഷ് ബാബു എന്നിവർ കവിതകൾ നാടൻപാട്ട് എന്നിവയും അവതരിപ്പിച്ചു.എസ്.ആർ.ജി കൺവീനർ സിബി ജോൺ ,അധ്യാപിക ബിജലി, ഫ്രാൻസിസ് ജോൺ (PTA വൈസ് പ്രസിഡൻ്റ്)തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only