Jun 19, 2025

പുസ്തകം മരം ഒരുക്കി സെൻറ് ജോസഫ്സിലെ കൂട്ടുകാർ


കോടഞ്ചേരി:വായനദിനത്തോടനുബന്ധിച്ച് കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ കുട്ടികൾ ഒരുക്കിയ പുസ്തക മരം ശ്രദ്ധേയമായി.വിദ്യാർത്ഥികൾ വായിച്ച പുസ്തകത്തിൻറെ മുഖചിത്രം തങ്ങളുടെതായ രീതിയിൽ ഭംഗിയായി വരച്ച് മരത്തിൻറെ ഇലകളും പൂക്കളുമായി പ്രദർശിപ്പിച്ചാണ് പുസ്തകമരം തയ്യാറാക്കിയത്. സ്കൂൾ പ്രധാനാധ്യാപകൻ ബിനു ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പുസ്തകങ്ങളെയും ഗ്രന്ഥകർത്താക്കളെയും പരിചയപ്പെടുന്നതിന് പുസ്തകമരം എന്ന ഈ വ്യത്യസ്ത പരിപാടി സഹായകമായി.അധ്യാപകരായ സിന്ധു ജോസഫ്, ബർണാഡ് ജോസ് ,അനില അഗസ്റ്റിൻ ,സോണിയ വി.തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി ജെസ്ന ജോഷി പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

പുസ്തകാസ്വാദനം, വായനദിന ഫാമിലി ക്വിസ് , നോവൽ കഥാപാത്ര റീൽസ് തുടങ്ങിയ പരിപാടികൾ വായനവാരത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ നടത്തപ്പെടും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only