Jun 21, 2025

അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു


മുക്കം: ജൂൺ 20 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പൻസറി കാരശ്ശേരിയും ചേർന്ന് കുമാരനെല്ലൂർ രണ്ടാം വാർഡിലെ ആയുഷ്  യോഗ ഹാളിൽ വെച്ച്  അന്താരാഷ്ട്ര യോഗദിനാചരണം നടത്തി . കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിത രാജൻ ഉദ്ഘാടനം നിർവഹിച്ചു . ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് അധ്യക്ഷത വഹിച്ചു .  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, ഡോ .
പി ഉണ്ണികൃഷ്ണൻ യോഗദിനാസന്ദേശം നൽകി . ജീവിത ശൈലീ രോഗത്തിൽ യോഗ എന്ന വിഷയത്തെ പറ്റി ഡോക്ടർ .കൃഷ്ണേന്ദു കാസ് എടുത്തു .യോഗ പരിശീലനവും യോഗയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only