മുക്കം: ജൂൺ 20 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പൻസറി കാരശ്ശേരിയും ചേർന്ന് കുമാരനെല്ലൂർ രണ്ടാം വാർഡിലെ ആയുഷ് യോഗ ഹാളിൽ വെച്ച് അന്താരാഷ്ട്ര യോഗദിനാചരണം നടത്തി . കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിത രാജൻ ഉദ്ഘാടനം നിർവഹിച്ചു . ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, ഡോ .
പി ഉണ്ണികൃഷ്ണൻ യോഗദിനാസന്ദേശം നൽകി . ജീവിത ശൈലീ രോഗത്തിൽ യോഗ എന്ന വിഷയത്തെ പറ്റി ഡോക്ടർ .കൃഷ്ണേന്ദു കാസ് എടുത്തു .യോഗ പരിശീലനവും യോഗയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു .
Post a Comment