ഫാം ടൂറിസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായുള്ള മലബാർ ടൂറിസം കൗൺസിലിന്റെ അവാർഡ് നേടിയ അജു എമ്മാനുവലിനെ തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസിന്റെ വാർഷികാഘോഷ ചടങ്ങിൽ വച്ച് ആദരിച്ചു.
തിരുവമ്പാടി പഞ്ചായത്തിലെ ഫാം ടൂറിസ സൊസൈറ്റിയായ ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പിന്റെ പ്രസിഡണ്ടും ഫാം ടൂറിസം കോ ഓർഡിനേഷനുവേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന സൊസൈറ്റിയായ കോഴിക്കോട് അഗ്രോ ഫാം ടൂറിസം സൊസൈറ്റി (KAFT) വൈസ് പ്രസിഡണ്ടുമാണ് അജു എമ്മാനുവൽ.
ക്ലസ്റ്റർ അധിഷ്ഠിത ഫാം ടൂറിസം എന്ന ആശയം രൂപീകരിക്കുകയും തിരുവമ്പാടി മേഖലയിൽ വിജയകരമായി നടപ്പാക്കി മാതൃകയാക്കുകയും ചെയ്തത് പ്രത്യേകമായി കണക്കിലെടുത്താണ് ടൂറിസം അവാർഡിനായി അജു എമ്മാനുവൽ പരിഗണിക്കപ്പെട്ടത്.
തിരുവമ്പാടി ഫോറസ് പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷിക ആഘോഷ ചടങ്ങിൽ വച്ച് റോട്ടറി മിസ്റ്റി മെഡോസ് സെക്രട്ടറി ഡോ. ബെസ്റ്റി ജോസ്, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ദീപക് കോറോത്ത്, സോണൽ കോ ഓർഡിനേറ്റർ ലഫ്. കേണൽ അരവിന്ദാക്ഷൻ, അസിസ്റ്റന്റ് ഗവർണർ ജസ്റ്റിൻ കെ ജോൺ, റജി മത്തായി, മെൽബിൻ അഗസ്റ്റിൻ, ഡിസ്ട്രിക്ട് ഓഫീസർ ഡോ. എൻ. എസ് സന്തോഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡന്റ് പി.ടി. ഹാരിസ് ക്ലബ്ബിന്റെ പ്രശസ്തി പത്രം കൈമാറി.
Post a Comment