Jun 23, 2025

തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും ലാപ്‌ടോപുകൾ.


മാറിയ കാലഘട്ടത്തിന് അനുസരിച്ച് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നു.2024-25 വർഷത്തെ എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 85 ലക്ഷം ചെലവഴിച്ചാണ് ലാപ്‌ടോപുകൾ നൽകുന്നത്.പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്ത് തലത്തിലാണ് വിതരണ പരിപാടി സംഘടിപ്പിക്കുന്നത്.ജനപ്രതിനിധികളും വിദ്യാലയാധികൃതരും പരിപാടിയിൽ സംബന്ധിക്കും.വിതരണ പരിപാടിയുടെ വിശദാംശങ്ങൾ ചുവടെ.

*24.06.2025*

1. രാവിലെ 11.30 - മുക്കം എം.എം.ഒ ഒ.എസ്.എ ഓഡിറ്റോറിയം-മുക്കം നഗരസഭയിലെ വിദ്യാലയങ്ങൾ

2.ഉച്ചക്ക് 2 മണി - വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്ന്-കാരശ്ശേരി പഞ്ചായത്തിലെ വിദ്യാലയങ്ങൾ

3.ഉച്ചക്ക് 3 മണി - ജി.എച്ച്.എസ്.എസ് ചെറുവാടി - കൊടിയത്തൂർ പഞ്ചായത്തിലെ സ്‌കൂളുകൾക്ക്

*26.06.2025*

1.രാവിലെ 10 മണി - ജി.എച്ച്.എസ്.എസ് പുതുപ്പാടി  - പുതുപ്പാടി പഞ്ചായത്തിലെ സ്‌കൂളുകൾക്ക്

2.രാവിലെ 11.30  - എസ്.ജെ.എച്ച്.എസ്.എസ് കോടഞ്ചേരി - കോടഞ്ചേരി പഞ്ചായത്തിലെ സ്‌കൂളുകൾക്ക്

3.ഉച്ചക്ക് 2 മണി - എസ്.എച്ച്.എച്ച്.എസ്.എസ് തിരുവമ്പാടി - തിരുവമ്പാടി പഞ്ചായത്തിലെ സ്‌കൂളുകൾക്ക്

4.ഉച്ചക്ക് ശേഷം 3 മണി - എസ്.എസ്.എച്ച്.എസ്.എസ് കൂടരഞ്ഞി - കൂടരഞ്ഞി പഞ്ചായത്തിലെ സ്‌കൂളുകൾക്ക്


മണ്ഡലത്തിലെ എൽ.പി.,യു.പി,ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 101 സ്‌കൂളുകൾക്കാണ് ലാപ്‌ടോപുകൾ വിതരണം ചെയ്യുന്നത്.എം.എൽ.എ യുടെ നേതൃത്വത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന 'ഉയരേ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ലാപ്‌ടോപുകൾ വിതരണംം ചെയ്യുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only