അരീക്കോട്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ആണ് സംഭവം. ജൂൺ 18നാണ് അരീക്കോട് സ്റ്റേഷനിൽ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് റിപ്പോർട്ട് ചെയ്ത്. തുടർന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പോലീസ് ചുമത്തി. ഇയാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Post a Comment