പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം ഐവ ഹോട്ടലിനു സമീപം അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു കയറി.
ഇന്ന് വൈകുന്നേരം 4.00 മണിയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലാ. കൊടുവള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻവശം ഭാഗികമായി തകർന്നു.
പ്രദേശത്ത് സമീപകാലത്തായി തുടർച്ചയായി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ റോഡ് കരാറുകാരായ ULCCS അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡും സിഗ്നലും സ്ഥാപിച്ചതിന്റെ മുൻപിലാണ് ഈ അപകടവും നടന്നത്.
അമിത വേഗതയും അശ്രദ്ധയും മദ്യലഹരിയുമാണ് മിക്ക അപകടങ്ങളുടെയും മുഖ്യ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ജെസിബി ഉപയോഗിച്ച് കാർ റോഡരികിലേക്ക് മാറ്റി.
Post a Comment