ബഹുസ്വരം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വയലിൽ മൊയ്തീൻ കോയ ഹാജിയുടെ ചരമദിനത്തോടനുബന്ധിച്ച് മുക്കം ടി.ടി. ഐയിൽ വച്ച് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ആധുനിക മുക്കത്തിൻ്റെ വികസനത്തിന് അടിത്തറ പാകുകയും, നാടിന് വേണ്ടി തൻ്റെ ജീവിതം നീക്കിവക്കുകയും ചെയ്ത മൊയ്തീൻ കോയ ഹാജിക്ക് അനുയോജ്യമായ ഒരു സ്മാരകം മുക്കത്ത് ഉയണ്ടേതുണ്ട് എന്ന് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു.
മതേതരവാദിയായ മൊയ്തീൻ കോയ ഹാജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്ന സൂംബാ ഡാൻസ് വിഷയത്തിൽ അനുകൂലമായി തന്നെ അദ്ദേഹം പ്രതികരിക്കുമായിരുന്നു എന്നും മുക്കം മുഹമ്മദ് കൂട്ടിച്ചേർത്തു.
ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.ടി അഷ്റഫ് , ഉമശ്രീ കിഴക്കുമ്പാട്ട്, ആബിദ് മാസ്റ്റർ, മുക്കം ബാലകൃഷ്ണൻ, എൻ എം ഹാഷിർ , ടി. പി. അബ്ദുൽ അസീസ് , ഒ .സി .മുഹമ്മദ്, സലിം വലിയപറമ്പ്, എൻ. അഹമ്മദ് കുട്ടി, മുക്കം ശശി തുടങ്ങിയവർ സംസാരിച്ചു
Post a Comment